• സമത്വം , സംരംഭകത്വം, സാഹോദര്യം - ആഫ്രിക്കയുടെ ഭാവി ഇനി സ്ത്രീകളുടെ കൈകളിൽ..

  • Mar 3 2022
  • Duración: 10 m
  • Podcast

സമത്വം , സംരംഭകത്വം, സാഹോദര്യം - ആഫ്രിക്കയുടെ ഭാവി ഇനി സ്ത്രീകളുടെ കൈകളിൽ..

  • Resumen

  • ലോകത്ത് ഏറ്റവും കൂടുതൽ സംരംഭകർ ഉള്ള നാട്! കൃഷിക്ക് പുറമെ 42 ശതമാനം ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്തിയ രാജ്യം.. എന്നിട്ടും ആഫ്രിക്കയെ വികസനത്തിന്റെ പാതയിൽ പുറകോട്ട് വലിക്കുന്നത് എന്താണ്? എന്തുകൊണ്ട് ആണ് ഇത്രയേറെ സംരംഭകർ ഉണ്ടായിട്ടും രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടാത്തത്?!ഈ ചോദ്യത്തിനുള്ള ഉത്തരം മൂന്ന് 'സ'കളിൽ ആണ് - സമത്വം, സംരംഭകത്വം, സാഹോദര്യം. ലിംഗ, വർഗ്ഗ, സാമൂഹ്യ സമത്വങ്ങളിൽ അടിയുറച്ച സംരംഭങ്ങൾക്ക് സഹോദര്യത്തോടെ വർത്തിക്കാവുന്ന ഒരു നാട് എന്ന നിലയിലേക്ക് ആഫ്രിക്ക ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലേക്കുള്ള ആദ്യ പടി ആണ് 'പ്രോഫിറ്റിങ് ഫ്രം പാരിറ്റി' അഥവാ 'ആദായം സമത്വത്തിൽ നിന്നും' എന്ന പേരിൽ ഉള്ള വേൾഡ് ബാങ്ക് പഠന റിപ്പോർട്ട്.സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതുംസ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീ സംരംഭകർ കൂടുതൽ ഉള്ള മേഖല ആണിത്. കഴിവോ തൊഴിൽ വൈദഗ്ധ്യമോ ഉണ്ടായിട്ടല്ല, മറിച്ച് വരുമാനമാർഗ്ഗം തേടിയും കുടുംബത്തെ പിന്തുണയ്ക്കാൻ വേണ്ടിയും ആണ് സ്ത്രീകൾ സംരംഭങ്ങൾ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു നഗരത്തിനപ്പുറം, ആ സംരംഭങ്ങൾ വളരാറുമില്ല.കുടുംബം, സാമൂഹ്യ സുരക്ഷ, ശിശു പരിപാലനം എന്നിവ മുൻനിർത്തി ഒരു പരിധിക്ക് അപ്പുറം തങ്ങളുടെ സംരംഭങ്ങൾ വളർത്താൻ സ്ത്രീകൾ ശ്രമിക്കാറില്ല എന്നത് മറ്റൊരു യാഥാർഥ്യം. ഈ വസ്തുതകൾ എല്ലാം ആഫ്രിക്കയിലെ ഏതൊരു മാർക്കറ്റ് കണ്ടാലും എളുപ്പം മനസ്സിലാകും. വ്യാപാര സ്ഥാപനങ്ങൾ കൈകാര്യം ചെയുന്നത് മുതൽ ചന്തയിൽ കച്ചവടം ചെയ്യുന്നതിൽ വരെ സ്ത്രീകൾ ആണ് മുൻപന്തിയിൽ. പുരുഷന്മാരുടെ തൊഴിലുകളെയും സംരംഭങ്ങളെയും അപേക്ഷിച്ച് സ്ത്രീകളുടെ സംരംഭങ്ങൾ ആണ് സമൂഹത്തിൽ സുസ്ഥിരമായി നിലനിൽക്കുകയും ജനങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നത് താനും. എന്തുകൊണ്ട് ആണ് ഇത്തരം ഒരു വ്യത്യാസം?ആഫ്രിക്കയിലെ വനിതകളെ സംരംഭകത്വത്തിൽ പുറകോട്ട് ...
    Más Menos
activate_WEBCRO358_DT_T2

Lo que los oyentes dicen sobre സമത്വം , സംരംഭകത്വം, സാഹോദര്യം - ആഫ്രിക്കയുടെ ഭാവി ഇനി സ്ത്രീകളുടെ കൈകളിൽ..

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.