• പ്രതിബന്ധങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമപ്പുറം യഥാർത്ഥ ഷീറോകള്‍!

  • Mar 8 2022
  • Duración: 10 m
  • Podcast

പ്രതിബന്ധങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമപ്പുറം യഥാർത്ഥ ഷീറോകള്‍!

  • Resumen

  • വനിതാ ദിനത്തില്‍ സ്ത്രീകളെ പ്രകീര്‍ത്തിച്ചു കൊണ്ടും, സ്ത്രീയായിരിക്കുന്നതിന്റെ മഹത്വം വര്‍ണ്ണിച്ചുകൊണ്ടും ധാരാളം പ്രസ്താവനകള്‍ നമുക്ക് ചുറ്റും പ്രചരിക്കാറുണ്ട്. സ്ത്രീ ദേവിയാണ്, വീടിന്റെ വിളക്കാണ് തുടങ്ങിയ വിശേഷണങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ടെങ്കിലും അത്തരം വിശേഷണങ്ങളെ തള്ളികളയുന്നൊരു സ്ഥിതി വിശേഷം നിലവില്‍ ഉണ്ടെന്നത് ആശ്വാസകരമാണ്. ഈ വിശേഷണങ്ങളാല്‍ കുറുക്കി സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നതിനെ പരസ്യമായി തന്നെ എതിര്‍ത്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നത് സാമൂഹിക പരിഷ്‌കരണമായി തന്നെ കാണണം.സ്ത്രീകൾ എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എന്ത് തൊഴിൽ സ്വീകരിക്കണം എന്നൊക്കെയുള്ള തീരുമാനം സ്ത്രീകളുടേത് മാത്രമാകണം. ഒരു വിഭാഗം സമൂഹത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങൾക്ക് അവിടെ സ്ഥാനമുണ്ടാകരുത്. ഇത്തരത്തിൽ സമൂഹം സ്ത്രീകള്‍ക്ക് നേരേ പ്രയോഗിക്കുന്ന ലിംഗപരവും, പ്രായപരവും, തൊഴില്‍പരവുമായ വെല്ലുവിളികള്‍ക്കും ബാരിക്കേടുകള്‍ക്കും അപ്പുറത്തേക്ക് ചാടി കടന്ന, മറ്റൊരാളുടേയും തീരുമാനങ്ങളാല്‍ തളയ്ക്കപ്പെടാത്ത, മറ്റുള്ളവരുടെ മാര്‍ഗ്ഗരേഖകളില്‍ സഞ്ചരിക്കാത്ത ഒരു പറ്റം സ്ത്രീകളെ ഈ വനിതാ ദിനത്തില്‍ ഷി ഈസ് ഈക്വല്‍ ഫീച്ചര്‍ ചെയ്യുന്നു. സമൂഹം കല്‍പ്പിച്ച് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകള്‍ക്ക് നിഷിദ്ധം എന്ന് പറയപ്പെട്ട തൊഴിലുകളില്‍ തിളങ്ങിയ ചില പെണ്‍ പോരാളികളുടെ വിശേഷങ്ങളിലേക്ക്...ടാങ്കർ ലോറിയുടെ വളയം പിടിക്കുന്ന ഡെലിഷഡ്രൈവ് ചെയ്യുന്ന സ്ത്രീകളെ പുച്ഛത്തോടെ നോക്കുന്ന, വണ്ടി ഓടിക്കുന്നത് പെണ്ണാണെങ്കില്‍ 'വെറുതെ വിടുന്ന' ചേട്ടന്മാരാല്‍ നമ്മുടെ നിരത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. അത്തരത്തില്‍ ഡ്രൈവിംഗ് പണി പെണ്ണുങ്ങള്‍ക്കുള്ളതല്ല എന്ന് കരുതുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടിയാണ് തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലിഷ ഡേവിസ്. ടാങ്കര്‍ ലോറി ഡ്രൈവര്‍ എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ഡെലിഷയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല.ഇന്ത്യയില്‍ നിലവില്‍ ഹസാര്‍ഡസ് ലൈസന്‍സ് ഉള്ള ഏക വനിതയായ ഡെലിഷ ഡേവിസ് മലയാളികള്‍ക്കിന്ന് ഏറെ സുപരിചിതയാണ്. എറണാകുളത്തെ ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാന്‍...
    Más Menos
activate_WEBCRO358_DT_T2

Lo que los oyentes dicen sobre പ്രതിബന്ധങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമപ്പുറം യഥാർത്ഥ ഷീറോകള്‍!

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.