• മലയാള സിനിമയിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അഞ്ച് പ്രണയാഭ്യർത്ഥനകൾ

  • Mar 11 2022
  • Duración: 9 m
  • Podcast

മലയാള സിനിമയിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അഞ്ച് പ്രണയാഭ്യർത്ഥനകൾ

  • Resumen

  • ഉപാധികൾ ഇല്ലാതെ മനസ്സ് പങ്കിടുന്നതാണ് പ്രണയം. കവികൾക്ക് പാടാൻ എളുപ്പമാണ്, പക്ഷെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഡിമാന്റുകളും നിബന്ധനകളും നിലനിൽക്കുന്നത് പ്രണയത്തിലും വിവാഹത്തിലും ആണ്. സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയ്ക്ക് സിനിമയിലും ഇതേ സമീപനം കാണാം. ഒരു പ്രണയബന്ധത്തിൽ എന്ന് മുതലാണ് അധികാരം കടന്നുവരുന്നത്? അത് ഉടലെടുക്കുന്ന ദിവസം തന്നെ! ലിംഗം മാത്രം കൈമുതലാക്കി ആദ്യ ദിവസം മുതൽ പങ്കാളിയെ അടിമയാക്കുന്ന പുരുഷന്മാർ മലയാളസിനിമയിൽ ഒട്ടനവധിയാണ്.മലയാളികൾ കണ്ടും കൈയടിച്ചും സൂപ്പർഹിറ്റ് ആക്കിയ അഞ്ച് ചിത്രങ്ങളിലെ പ്രപ്പോസൽ സീനുകൾ നമുക്ക് ഒന്ന് അപഗ്രഥിക്കാം. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് ഇവ. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എത്ര ഔന്നത്യത്തിൽ നിൽക്കുന്ന സ്ത്രീ ആയാലും പ്രണയത്തിൽ, വിവാഹത്തിൽ അവളുടെ സ്ഥാനം പുരുഷന്റെ കാല്കീഴില് ആണെന്ന് അടിവര ഇടുന്ന രംഗങ്ങൾ ആണ് ഇവ.5. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽസ്ത്രീയുടെ താത്പര്യങ്ങൾക്ക് പ്രണയത്തിലോ വിവാഹത്തിലോ യാതൊരു സ്ഥാനവും ഇല്ല എന്ന് അടിവര ഇടുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകൻ ആയ മൾട്ടിസ്റ്റാറർ റൊമാന്റിക് 'ഹിറ്റ്' ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ. 'താൻ ആരെ പ്രണയിക്കുന്നു എന്നല്ല; തന്നെ ആരാണ് പ്രണയിക്കുന്നത്' എന്ന് വേണം സ്ത്രീകൾ പരിഗണിക്കാൻ എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുകആത്മാർത്ഥമായി പ്രണയിക്കുന്ന രണ്ട് പേരിൽ, സ്ത്രീയുടെ കഴുത്തിൽ മറ്റൊരാൾ നിർബന്ധപൂർവ്വം താലി കെട്ടുന്നതോടെ അത്ര നാൾ അവൾ മനസ്സിൽ താലോലിച്ച പ്രണയം 'നൾ' ആകുന്നു എന്നാണ് ചിത്രത്തിൽ നിന്ന് മനസ്സിലാകുക. പിന്നീട് താലി കെട്ടിയ പുരുഷനിൽ മാത്രം അവളുടെ പ്രണയം അണകെട്ടി നിർത്തണം.മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി ...
    Más Menos
activate_WEBCRO358_DT_T2

Lo que los oyentes dicen sobre മലയാള സിനിമയിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അഞ്ച് പ്രണയാഭ്യർത്ഥനകൾ

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.