• സ്വന്തം നഷ്ടത്തിൽ നിന്ന് മറ്റുള്ളവർക്ക് താങ്ങായി മാറിയ ഉമ പ്രേമൻ. സ്നേഹമാണ് ഉമ!

  • Mar 11 2022
  • Duración: 9 m
  • Podcast

സ്വന്തം നഷ്ടത്തിൽ നിന്ന് മറ്റുള്ളവർക്ക് താങ്ങായി മാറിയ ഉമ പ്രേമൻ. സ്നേഹമാണ് ഉമ!

  • Resumen

  • 1999 കാലഘട്ടം. സലീൽ എന്ന ഒരു കുട്ടിക്ക് കിഡ്നി സംബന്ധമായ അസുഖം പിടിപെടുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കിഡ്നി മാറ്റി വയ്ക്കുക എന്നതല്ലാതെ ജീവൻ രക്ഷിക്കാൻ വേറെ ഒരു വഴിയും ഇല്ലെന്ന് മനസിലാക്കുന്നു. 1999ൽ കിഡ്നി മാറ്റി വയ്ക്കലിനെ പറ്റി യാതൊരു അറിവും ഇല്ലാതിരുന്ന കാലം.അപ്പോഴാണ് ഒരു മാലാഖയെപ്പോലെ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഉമാ പ്രേമന്റെ ജീവിത കഥയാണ് ഈ തവണ ഷീ ഈസ്‌ ഇക്വലിൽ.മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മരിക്കുന്നത്. മെഡിക്കൽ നെഗ്ലിജിൻസിന് ഉപരി മെഡിക്കൽ ആവേർനസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ഉമ വിശ്വസിക്കുന്നത്. തങ്ങളുടെ ഭർത്താവിനെ ചികിൽസിക്കുന്ന ഡോക്ടറുമായി കൃത്യമായ ആശയവിനിമയം പോലും ഉണ്ടായിട്ടില്ലെന്ന് ഉമ പറയുന്നു. രോഗത്തെ കുറിച്ച് യാതൊന്നും ഡോക്ടർ അവരോട് സംസാരിച്ചിരുന്നില്ല. അതോടെ മെഡിക്കൽ അവേർനസിന്റെ പ്രാധാന്യം ഉമ മനസിലാക്കുകയായിരുന്നു.അങ്ങനെ 1997 ഓഗസ്റ്റ് 24 ന് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന് അവർ രൂപം നൽകുന്നു. വിവിധതരം അസുഖങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരെയെല്ലാം കൃത്യമായി ഗൈഡ് ചെയ്യാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. അപ്പോഴാണ് വരുന്ന രോഗികളിൽ നിരവധി കിഡ്നി പേഷ്യന്റ്സിനെ കണ്ടു വന്നത്. അന്ന് കിഡ്നി മാറ്റി വച്ച ഒരാളെയെ ഉമയ്ക്ക് പരിചയമുണ്ടായിരുന്നുള്ളു സാക്ഷാൽ MGR. എന്ത് കൊണ്ട് മറ്റുള്ളവർക്കും ഈ വഴി പിന്തുടർന്ന് കൂടാ? അവിടെ നിന്നാണ് ഉമയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്.ആ സമയത്താണ് വിഷുവിന്റെ തലേന്ന് ഏപ്രിൽ 12 ന് ബ്രെയിൻഡെത്ത് സംഭവിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾ അവരെ സമീപിക്കുന്നത്. മാവിന്റെ മുകളിൽ നിന്നും താഴെ വീണ കുട്ടിയെ തൃശൂരിലെ ഒരു ഹോസ്പിറ്റലിലാണ് ചികിത്സിക്കാൻ കൊണ്ട് പോയത്. ...
    Más Menos
activate_WEBCRO358_DT_T2

Lo que los oyentes dicen sobre സ്വന്തം നഷ്ടത്തിൽ നിന്ന് മറ്റുള്ളവർക്ക് താങ്ങായി മാറിയ ഉമ പ്രേമൻ. സ്നേഹമാണ് ഉമ!

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.