Episodios

  • ചന്ദ്രവിമുഖി - അധ്യായം: ഇരുപത്തിമൂന്ന്
    Jul 29 2024

    ഗോവിന്ദൻ ഒരിക്കൽ കൂടി ആ ജന്തുവിനെ നോക്കി. പെട്ടെന്ന് ആ മഞ്ഞക്കണ്ണുകൾ അസ്ഥാനത്താണെന്ന് ഗോവിന്ദൻ തിരിച്ചറിഞ്ഞു. തൂങ്ങിയാടിയ നാവ് ഒടിഞ്ഞുപോയിരിക്കുന്നു! മുഖം മൂടി ധരിച്ചെത്തിയ ആരോ ഒരാളെന്ന് മനസ്സിലായ ഗോവിന്ദൻ അവനെ കീഴ്പ്പെടുത്താനായി കരുതലോടെ മുന്നോട്ട് നീങ്ങി. Govindan looked at the animal once more. Govindan suddenly realized that those yellow eyes were out of place. The hanging tongue is broken! Realizing that the masked person was someone, Govinda cautiously moved forward to subdue him. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    Más Menos
    6 m
  • ചന്ദ്രവിമുഖി - അധ്യായം: ഇരുപത്തിരണ്ട്
    Jul 23 2024

    കറുത്ത രൂപം പിന്തിരിഞ്ഞു നോക്കി. തിളങ്ങുന്ന മഞ്ഞ കണ്ണുകൾ, പുറത്തേക്ക് നീണ്ടു നിൽക്കുന്ന ദൃംഷ്ടകൾക്കിടയിലൂടെ ചുവന്ന നാക്ക് തൂങ്ങിയാടുന്നു. കരിമ്പടം പോലെ ശരീരം മുഴുവൻ കറുത്ത രോമങ്ങൾ. നീണ്ട് കൂർത്ത നഖങ്ങൾ. മനുഷ്യനെപോലെ നിവർന്നു നിൽക്കുന്ന ആ ജന്തു മീനാക്ഷിയെ തുറിച്ചു നോക്കി. The black figure looked back. Bright yellow eyes, a red tongue hanging out between protruding eyes. Black hairs all over the body like black hair. Long and sharp nails. The animal, standing upright like a human, stared at Meenakshi. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഇരുപത്തിരണ്ട്

    രചന – ബാജിത്ത് സി. വി.

    Más Menos
    5 m
  • ചന്ദ്രവിമുഖി - അധ്യായം: ഇരുപത്തിയൊന്ന്
    Jul 16 2024

    കാർത്തികയെ കണ്ട് കാർത്തികേയന്റെ കരളിൽ ഒരു കുളിര് പൂത്തു വിടർന്നു. താളിയോല ഗ്രന്ഥങ്ങളിലും പഴം പാട്ടുകളിലും മാത്രം വായിച്ചും കേട്ടും പരിചയമുള്ള അപ്സരസിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണെന്ന് കാർത്തികേയന് തോന്നി. സ്ഥലകാലബോധം വന്ന കാർത്തികേയൻ കാർത്തികയുടെ കാലിലെ മുറിവ് പരിശോധിക്കാനായി തിരിഞ്ഞു. Seeing Karthika, Karthikeyan's heart blossomed with warmth. Karthikeyan felt that it was now that he was seeing Apsaras in person, whom he had only read about in palm-leaf books and fruit songs. Karthikeyan, coming to his sense of time, turned to check the wound on Karthika's leg. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഇരുപത്തിയൊന്ന്

    രചന – ബാജിത്ത് സി. വി.

    Más Menos
    7 m
  • കോളജിൽ അന്ന് ഉഷ: പൂജയുടെ നേരത്ത്...
    Jul 11 2024

    അതീന്ദ്രിയ എന്നു പേരുള്ള ഒരു ആഡംബര റിസോർട്ടിലായിരുന്നു ഉഷാനന്ദിനിയുടെയും ഹരിശങ്കരന്റെയും മകൾ ധ്വനി നന്ദിനിയുടെ വിവാഹനിശ്ചയം. കായലിലേക്ക് കാൽ നീട്ടിവച്ച് ഇറങ്ങി നിൽക്കുന്ന ഒരു ചെറിയ മണ്ഡപത്തിൽ വരന്റെയും വധുവിന്റെയും ഒപ്പം ബന്ധുക്കളും സുഹൃത്തുക്കളും ഫോട്ടോയെടുക്കുന്ന സമയം. വരന്റെ സംഘത്തിലെ ഒരാൾ ഫോട്ടോയെടുക്കാനായി മണ്ഡപത്തിലേക്കു കയറുന്നത് ഉഷയും ശ്രദ്ധിച്ചിരുന്നു. Ushanandini and Harishankar's daughter Dhwani Nandini got engaged at a luxury resort named Athindriya. The time when relatives and friends take photos with the bride and groom in a small mandapam standing with their feet stretched out towards the lake. Usha also noticed that one of the groom's group was entering the mandapam to take photos. For more click here https://specials.manoramaonline.com/News/2023/podcast/index.html

    Más Menos
    9 m
  • ചന്ദ്രവിമുഖി - അധ്യായം: ഇരുപത്
    Jul 9 2024

    ചിത്രത്തിൽ കണ്ണുടക്കിയ മൂത്തേടത്തിന് വൈദ്യരെ എവിടെയോ കണ്ട് മറന്നതു പോലെയൊരു തോന്നലുണ്ടായി. ഒന്നുകൂടി സൂക്ഷിച്ചു നോക്കി, ഓർമ്മ വന്നതും മൂത്തേടം ഞെട്ടിയെഴുന്നേറ്റു. The old man with his eyes closed in the picture felt as if he had forgotten to see the doctors somewhere. Look carefully again. When he remembered, he was shocked. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: ഇരുപത്

    രചന – ബാജിത്ത് സി. വി.

    Más Menos
    6 m
  • ചന്ദ്രവിമുഖി - അധ്യായം: പത്തൊമ്പത്
    Jul 2 2024

    ചന്ദ്രവിമുഖി എങ്ങനെ ചെമ്പനേഴി കാവിൽ വളർത്തിയെടുത്തുയെന്നതുൾപ്പെടെ വിവരിക്കുന്ന നിഗൂഢമായൊരു ഗ്രന്ഥം ചെമ്പനേഴി തറവാട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചെമ്പനും ചിരുതയും ഒരുമിച്ചിരുന്നെഴുതിയ ഗ്രന്ഥം ചന്ദ്രവിമുഖി എന്നു പേരുള്ള ഗ്രന്ഥം. യഥാർഥത്തിൽ ചന്ദ്രവിമുഖി എന്ന ദിവ്യ ഔഷധം എങ്ങനെയെന്നും അതുപയോഗിച്ചുണ്ടാക്കിയ നൂറ്റൊന്ന് ഔഷധ കൂട്ടുകളെ കുറിച്ചും പ്രതിപാദിക്കുന്നത് ആ മഹത്തായ ഗ്രന്ഥത്തിലാണ് അല്ലാതെ ശ്രീകണ്ഠൻ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ. A mysterious book describing how Chandravimukhi raised Chembanezhi Kavil is kept in the pooja room of Chembanezhi temple. The book written by Chempan and Cheetah together is called Chandravimukhi. Actually, how the divine medicine called Chandravimukhi and the one hundred and one herbs made with it are described in that great book, but things are not as Srikanth said. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പത്തൊമ്പത്

    രചന – ബാജിത്ത് സി. വി.

    Más Menos
    7 m
  • ചന്ദ്രവിമുഖി - അധ്യായം: പതിനെട്ട്
    Jun 25 2024

    തീ ആളിപടരുന്നതിന് മുമ്പ് വീട്ടിൽ നിന്നും ചിരുത എടുത്തു മാറ്റിയ അപൂർവ താളിയോല കെട്ടുകളുമായി നേരം പുലരാൻ നേരത്ത് അവർ തുരുത്തി പറമ്പിനോട് വിട ചൊല്ലി. നാടുവിട്ടതിനു ശേഷമുള്ള അഞ്ചു പത്ത് മാസത്തെ ചെമ്പന്റെയും ചിരുതയുടെയും ജീവിതത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് ശ്രീകണ്ഠൻ മൗനം പാലിക്കുകയാണ് ചെയ്തത്. Before the fire broke out, they said goodbye to the field at dawn with the rare bunches of palm leaves that the leopard had taken from the house. The author Sreekanthan kept silent about the life of Chempan and Chiruta for five and ten months after leaving the country. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പതിനെട്ട്

    രചന – ബാജിത്ത് സി. വി.

    Más Menos
    6 m
  • ചന്ദ്രവിമുഖി - അധ്യായം: പതിനെഴ്
    Jun 17 2024

    പെട്ടെന്നാണ് അകത്തു നിന്നും ചിരുതയുടെ നിലവിളി ശീതക്കാറ്റിനോടൊപ്പം പാഞ്ഞു വന്നത്. ഞെട്ടിപ്പോയ ചെമ്പൻ അകത്തേക്ക് കുതിക്കാൻ തുടങ്ങവെ അതിശക്തമായ അടിയേറ്റ് മുറ്റത്തേക്ക് തെറിച്ചു വീണു. മലർന്നു വീണ ചെമ്പന്റെ നെഞ്ചിനെ ലക്ഷ്യമാക്കി ഒരു വാൾ മിന്നായം പോലെ ഉയർന്നു താണു. Suddenly, the cry of the leopard came rushing from inside along with the cold wind. As the startled copper started to rush in, he was thrown into the courtyard with a heavy thump. A sword shot up like lightning, aiming for the sprawled copper's chest. For more click here - https://specials.manoramaonline.com/News/2023/podcast/index.html

    വായിക്കാം, കേൾക്കാം ഇ-നോവൽ ചന്ദ്രവിമുഖി - അധ്യായം: പതിനെഴ്

    രചന – ബാജിത്ത് സി. വി.

    Más Menos
    7 m