Puthuvakku  Por  arte de portada

Puthuvakku

De: Manorama Online
  • Resumen

  • പുതുവാക്കിൽ ഈ ആഴ്ച ‘ഞാൻ വൈദേഹി’, ‘ബ്രെയിൻ ഗെയിം’ എന്നീ ത്രില്ലർ നോവലുകളിലൂടെ പ്രശസ്തയായ മായ കിരൺ

    Más Menos
activate_primeday_promo_in_buybox_DT
Episodios
  • ഹനനം സമൂഹത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങൾ | Ajeesh Muraleedharan
    Sep 17 2022

    ‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും കഥാഗതിയെ നിർണിയിക്കുന്ന ഘടകങ്ങളായി മാറുന്ന ത്രസിപ്പിക്കുന്ന എഴുത്ത്. നോവലിനുള്ളിലെ നോവൽ തന്നെ മറ്റൊരു പ്രധാന കഥാപാത്രമാണ്. 

    നിഖിലേഷിന്റെ പുതിയ നോവലിലെ കൊലപാതകി സമൂഹത്തോട് പറയുന്നത്...

    Más Menos
    6 m
  • ദക്ഷയുടെ കഥ, ആദ്യ പുസ്തകപ്പിറവിയുടെയും
    Sep 9 2022

    ജീവിതത്തിൽ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിച്ചൊരാളുടെ ആന്തരിക സംഘർഷങ്ങളുടെ കഥയാണ് ‘ദക്ഷ’ എന്ന നോവൽ. ദക്ഷയുടെയും അവളുടെ ചുറ്റുപാടുകളുടെയും വികാസപരിണാമങ്ങളിലൂടെ മനുഷ്യ മനസ്സിന്റെ സങ്കീർണ തലങ്ങളിലൂടെയാണ് എഴുത്തുകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കഥാപാത്രങ്ങളുടെ സൂക്ഷ്മ മാനസിക വ്യാപാരങ്ങളെപ്പോലും കഥാഗതിയെ മുന്നോട്ടു പോകുന്ന ശക്തമായ ഇടപെടലുകളായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് നോവലിൽ. ശ്രീദീപ് ചേന്നമംഗലം എന്ന യുവ എഴുത്തുകാരന്റെ ആദ്യ നോവലാണ് ‘ദക്ഷ’. എഴുത്ത് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും ആയി കരുതുന്നൊരാളുടെ ശ്രദ്ധയും നിഷ്ഠയും ഈ പുസ്തകത്തിലെ ഓരോ വരിയിലും അനുഭവിച്ചറിയാനാകും. അത്രമേൽ കരുതലോടെയാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നതും നോവലിന്റെ ഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതും. ഒട്ടേറെയിടങ്ങളിൽ ദക്ഷയുടെ ആത്മഭാഷണങ്ങളിലൂടെയാണ് എഴുത്തു മുന്നോട്ടുപോകുന്നത്. അതു വായനയെ ഉത്തേജിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനായി എന്നതാണു നോവലിനെ വേറിട്ടുനിർത്തുന്നത്. പുതിയകാല ജീവിതത്തെയും ബന്ധങ്ങളെയും കൂടി ദക്ഷയിലൂടെ നമുക്ക് അനുഭവിച്ചറിയാനാകും. കാലത്തിന്റെ ഒരു കൃത്യമായ അടയാളപ്പെടുത്തൽ കൂടി ശ്രീദീപ് തന്റെ വരികൾക്കിടയിലൂടെ പറഞ്ഞുവയ്ക്കുന്നുണ്ട്. എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും ഇനി എഴുതാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ശ്രീദീപ്...

    Más Menos
    5 m
  • അബ്രീദയുടെ കറക്കങ്ങൾ
    Aug 27 2022

    ഒരു പെൺകുട്ടി കറങ്ങാനിറങ്ങുമ്പോൾ കൂടെ ലോകവും കറങ്ങുന്നു. ആ കറക്കത്തിനൊടുവിൽ കൂടുതൽ നല്ലൊരു ലോകത്തേക്ക് മനുഷ്യരെല്ലാം എത്തിച്ചേരുന്നു. അത്തരം കുറേ കറക്കങ്ങളേക്കുറിച്ചാണ് അബ്രീദ ബാനു ‘കറക്കം’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയായ അബ്രീദ ഒരു ബാക്ക്പാക്കും തൂക്കി കറങ്ങാൻ പോയ സ്ഥലങ്ങളിൽ രാജസ്ഥാനും പഞ്ചാബും ഉത്തർപ്രദേശും ഉത്തരാഖണ്ഡും മഹാരാഷ്ട്രയും കൂടാതെ അയൽരാജ്യമായ നേപ്പാളുമുണ്ട്. ആലോചിച്ചുറപ്പിച്ച യാത്രകളായിരുന്നില്ല ഇവയൊന്നും എന്നതാണ് അബ്രീദയുടെ കറക്കങ്ങളുടെ പ്രത്യേകതകളിലൊന്ന്. പത്ത് അധ്യായങ്ങൾ പിന്നിട്ടു ‘കറക്ക’മവസാനിപ്പിക്കുമ്പോൾ നമ്മളുമൊരു പുതിയ മനുഷ്യനായിക്കഴിഞ്ഞിരിക്കും.

    Más Menos
    22 m

Lo que los oyentes dicen sobre Puthuvakku

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.