Techno Gypsie

De: Abheesh Sasidharan
  • Resumen

  • Are you interested in the performance-making process? Techno Gypsie will discuss the various aspects of contemporary performance practices with eminent personalities. It will be a multilingual podcast in English, Malayalam, and Hindi. I am Abheesh Sasidharan, a performance practitioner and traveller who is hosting this podcast. Contact - https://www.instagram.com/techno_gypsie/ Cover Art: Prajeesh AD - https://www.instagram.com/prajeeshad/ Original Intro Music: Lami - https://www.instagram.com/lami_music_/ Thanks: Sreedevi D | Noushad Mohamed Kunju
    Abheesh Sasidharan
    Más Menos
activate_primeday_promo_in_buybox_DT
Episodios
  • ബി രാജീവന്റെ അരങ്ങുകൾ, അണിയറകൾ, അനുഭവങ്ങൾ | A Podcast with B Rajeevan
    Jan 15 2024
    പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനും അദ്ധ്യാപകനും വിമർശകനുമായ ബി രാജീവൻ സംസാരിക്കുന്നു, 1967 ൽ പങ്കെടുത്ത ശാസ്താംകോട്ട നാടകക്കളരിയെക്കുറിച്ച്… ആദ്യ നാടകസംവിധാനത്തെക്കുറിച്ച്‌… ജനകീയസാംസ്കാരികവേദിയുടെ നാടകങ്ങളെക്കുറിച്ച്… നാടകങ്ങളുടെ അവതരണങ്ങളെക്കുറിച്ച്… ലിറ്റിൽമാഗസിനുകളെക്കുറിച്ച്… ബ്രഹ്ത്തിനെക്കുറിച്ച്… ആറാട്ടുപുഴയിലെ പ്രാദേശിക രാഷ്ട്രീയനാടകവേദിയെക്കുറിച്ച്… മലയാള നാടകവേദി മറന്നുകളഞ്ഞ നാടകപ്രവർത്തകരെക്കുറിച്ച്… വാക്കുകളെക്കുറിച്ച്… കലാസങ്കല്പങ്ങളെക്കുറിച്ച്… അനുഭവങ്ങളെക്കുറിച്ച്… മലയാള നാടകവേദിയുടെ എഴുതപ്പെടാത്ത അവതരണചരിത്രമാണ് ഈ പോഡ്കാസ്റ്റ്. ടെക്നോ ജിപ്സിയുടെ ProjectAAA പോഡ്കാസ്റ്റ്. കവർ: പ്രജീഷ് എ ഡി ഫോട്ടോഗ്രാഫ്: ഹാരീസ് കുറ്റിപ്പുറം നന്ദി: സാവിത്രി രാജീവൻ #brajeevan #theatre #technogypsie
    Más Menos
    48 m
  • ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam
    Nov 29 2023
    മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ. പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്‌. മലയാള പരിഭാഷ: രേണു രാമനാഥ്. ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോഗുകൾ അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭ, പലസ്തീനിയൻ ജനതയുടെ മൗലീക അവകാശങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ( In 1977,The United Nations the General Assembly called for the annual observance of 29 November as the International Day of Solidarity with the Palestinian People (resolution 32/40 B). ) നവംബർ 29 ന് ടെക്നോ ജിപ്സിയും ഗാസ മോണോലോഗുമായി ചേരുന്നു. യുദ്ധങ്ങളില്ലാത്ത, കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന ലോകം സ്വപ്നം കണ്ടുകൊണ്ട്... ടെക്നോ ജിപ്‌സി 29 : 11 : 2023 #gazamonologues #ashtartheatre #InternationalDayofSolidaritywiththePalestinianPeople #malayalam #kerala #india #technogypsie
    Más Menos
    22 m
  • Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ.
    Jan 18 2023

    കോവിഡ് കാലത്തെ ലോക്ഡൗൺ അടച്ചിരുപ്പിൽ വീടുകളിൽ, ഫ്ലാറ്റുകളിൽ, ഹോസ്റ്റലുകളിൽ, ഒറ്റമുറികളിൽ വീർപ്പുമുട്ടിയ 25 സ്ത്രീ-ട്രാൻസ്‌ജെൻഡർ അഭിനേതാക്കളുടെ ഫോട്ടോഗ്രാഫുകൾ കലാനുഭവമായി പരിണമിച്ച ഇടമാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ- ചെമ്പ്രയിലെ ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്. 2022 ഡിസംബർ മാസം 24ന് തുടങ്ങി 2023 ജനുവരി 29 വരെ നീണ്ടുനിൽക്കുന്നു ക്ലോസ്ഡ് ബോഡി. ഈ കാലാനുഭവത്തിൻ്റെ തുടക്കക്കാരായ സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ എന്നിവർ ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. അടച്ചിരുന്ന കാലത്തെ അഭിനയ ശരീരങ്ങളെക്കുറിച്ച്, കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ക്യാമറയുമായുള്ള യാത്രകളെക്കുറിച്ച്, ഫോട്ടോഗ്രാഫുകൾ ഒരു വീടിൻ്റെ പരിസരങ്ങളിൽ കാലാനുഭവങ്ങൾ സൃഷ്ട്ടിക്കുന്നതിനെക്കുറിച്ച്.


    ക്ലോസ്ഡ് ബോഡി ലോഗോ: അളക കാവല്ലൂർ

    [ കൂടുതൽ വിവരങ്ങൾ.

    ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്

    https://www.facebook.com/profile.php?id=100088688402723

    https://www.instagram.com/closed__body/ ]


    Más Menos
    29 m

Lo que los oyentes dicen sobre Techno Gypsie

Calificaciones medias de los clientes

Reseñas - Selecciona las pestañas a continuación para cambiar el origen de las reseñas.