• 100Biz Strategies

  • By: Dhanam
  • Podcast
100Biz Strategies  By  cover art

100Biz Strategies

By: Dhanam
  • Summary

  • A podcast by Dhanam (in Malayalam) on business strategies and tactics to grow your business in challenging times. The podcast is based on the articles written by noted trainer and author, Dr. Sudheer Babu in Dhanam Business Magazine.
    © 2024 100Biz Strategies
    Show more Show less
Episodes
  • EP: 100 ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്‌റ്റൈസേഷന്‍ തന്ത്രം!
    Mar 18 2024

    ഒരു ടെലിവിഷന്‍ ചാനല്‍ അവരുടെ സ്റ്റുഡിയോ അവര്‍ ഉപയോഗിക്കാത്ത സമയത്ത് മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. വാടകക്കെടുക്കുന്നവര്‍ക്ക് സ്റ്റുഡിയോയും അനുബന്ധ സൗകര്യങ്ങളും ഉപയോഗിക്കാം. ടെലിവിഷന്‍ ചാനലിന് വരുമാനം ലഭിക്കുകയും ഉപഭോക്താക്കള്‍ക്ക് വലിയൊരു മൂലധന നിക്ഷേപം ഇല്ലാതെയും കാര്യം കാണാം.

    രണ്ടുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന ഇത്തരം ബിസിനസുകളെ നിങ്ങള്‍ക്ക് ചുറ്റും കാണാന്‍ സാധിക്കും. അവര്‍ തങ്ങളുടെ ആന്തരിക ബിസിനസ് കഴിവുകളെ (Internal Business Capabilities) വാണിജ്യ സാധ്യതയുള്ള മറ്റൊരു ബിസിനസാക്കി വളര്‍ത്തിയെടുക്കുകയാണിവിടെ. ബിസിനസ് ആന്തരികമായി നേടിയ ശക്തിയെ വരുമാനം ലഭിക്കുന്ന ഉല്‍പ്പന്നമാക്കി മാറ്റിയെടുക്കുകയാണ് പ്രോഡക്‌റ്റൈസേഷന്‍ (Productization) എന്ന ഈ തന്ത്രം. നിലവിലുള്ള ബിസിനസില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ ഈ തന്ത്രം സഹായിക്കുന്നു.

    ബിസിനസ് ചെറുതായാലും വലുതായാലും പ്രോഡക്‌റ്റൈസേഷന്‍ തന്ത്രത്തിന് സാധ്യതകളുണ്ട്. നിങ്ങള്‍ക്കും ബുദ്ധിപരമായി ചിന്തിച്ചാല്‍ മറ്റൊരു വരുമാന മാര്‍ഗ്ഗം കൂടി ബിസിനസില്‍ കൂട്ടിച്ചേര്‍ക്കാം.

    Show more Show less
    4 mins
  • EP: 99 കാഷ് ഫ്‌ളോ മാനേജ്‌മെന്റ്: ബിസിനസ് വിജയത്തിലെ മൂര്‍ച്ചയേറിയ തന്ത്രം
    Mar 4 2024

    ബിസിനസിലെ ചെലവുകളില്‍ സംരംഭകന്റെ നിരന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഓരോ ചെലവും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം. അനാവശ്യ ചെലവുകള്‍ ഇല്ലാതെയാക്കുകയും ചെലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതോടെ ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കും. ഇത് ബിസിനസിനെ കൂടുതല്‍ ശക്തിപ്പെടുത്തും.

    ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാക്കുന്ന സംരംഭകര്‍ ക്യാഷ് ഫ്‌ളോ മാനേജ്‌മെന്റ്‌ (Cashflow Management) തന്ത്രം ഫലപ്രദമായി ഉപയോഗിക്കും. ബിസിനസിലേക്കുള്ള പണത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും ബിസിനസില്‍ പണം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിലൂടെ സംരംഭകര്‍ ചെയ്യുന്നത്. ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഇത് സഹായകരമാകും.

    Show more Show less
    4 mins
  • EP:98 ബിസിനസുകള്‍ നല്‍കുന്ന മൂല്യമാണ് പ്രധാനം
    Feb 24 2024

    ബിസിനസുകള്‍ മുന്നോട്ടു വെക്കുന്ന മൂല്യത്തെക്കുറിച്ചുള്ള വാഗ്ദാനമാണ് ബിസിനസിന്റെ വിജയം നിശ്ചയിക്കുന്ന തന്ത്രം. ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു.

    ഞങ്ങളുടെ മൂല്യം ഇതാണ് എന്ന കേവലമായ വാഗ്ദാനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതല്ല അത് പ്രാവര്‍ത്തികമാക്കുന്നിടത്താണ് ബിസിനസുകള്‍ വിജയിക്കുന്നത്. ബിസിനസുകള്‍ നല്‍കുന്ന മൂല്യം ഉപഭോക്താക്കള്‍ക്ക് അനുഭവേദ്യമാകണമെന്ന് അര്‍ത്ഥം. ടാഗ് ലൈനിലോ പ്രസ്താവനകളിലോ മൂല്യത്തെക്കുറിച്ച് പരാമര്‍ശിച്ചാല്‍ മാത്രം ഈ തന്ത്രം ഫലവത്താവുകയില്ല. ഉല്‍പ്പന്നത്തിലോ സേവനത്തിലോ ഉപഭോക്താക്കള്‍ തൃപ്തരാകുന്നിടത്ത് യഥാര്‍ത്ഥ മൂല്യം ഉണരുന്നു.

    ഉപഭോക്താവാണ് താരം. ബിസിനസിന്റെ Value Proposition ആ ബിസിനസ് അയാള്‍ക്ക് എത്ര ഉപയോഗപ്രദമാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉപഭോക്താവ് തന്റെ ആവശ്യങ്ങളെ നിറവേറ്റുന്ന, തൃപ്തിപ്പെടുത്തുന്ന ബിസിനസുകളെ തേടിയെത്തും. യഥാര്‍ത്ഥ മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബിസിനസുകള്‍ വിജയം നേടുകയും ചെയ്യും.

    Show more Show less
    5 mins

What listeners say about 100Biz Strategies

Average customer ratings

Reviews - Please select the tabs below to change the source of reviews.