Episodios

  • തെലങ്കാനയോട് പത്താം വയസ്സിൽ പ്രേമലു
    Jul 25 2024

    2014–ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനമായ തെലങ്കാനയ്ക്കു 10 വയസ്സ് തികയുമ്പോൾ എന്തുണ്ട് വിശേഷം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    What's up with Telangana as they are turning 10 years old this year. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

    Más Menos
    4 m
  • മറുനാട്ടിലും സ്റ്റോറിൽ മലയാളി സൂപ്പർ
    Jul 18 2024

    ആദ്യം ഒരു മലയാളി വന്ന് സ്റ്റോർ തുടങ്ങും, കച്ചവടം പിക്കപ് ആയാൽ അയാളുടെ കസിൻ വരും. പിന്നെ നാട്ടിൽ നിന്നു കൂടുതൽ കസിൻസ് വന്നുകൊണ്ടിരിക്കും. ‘കസിൻമാർ’ കച്ചവടം പഠിച്ചു കഴിഞ്ഞാൽ കുറച്ചു ദൂരെ സ്വന്തമായി സ്റ്റോർ തുടങ്ങുന്നു. ഇവയ്ക്കൊക്കെ സാധനങ്ങൾ നൽകുന്നത് ഒരേ സപ്ളയറും...! കന്നടക്കാരുടെ ഒരു ഇൻസ്റ്റ വിഡിയോയിൽ പറയുന്നതാണിത്. കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്.

    Más Menos
    6 m
  • കുമിള പൊട്ടിച്ച് കുരു പൊട്ടിക്കല്ലേ!
    Jul 1 2024

    നിങ്ങൾക്ക് കയ്യിൽ കാശുണ്ട്, ഡീമാറ്റ് അക്കൗണ്ടുണ്ട്, സ്മാർട് ഫോണുണ്ട്, അതിൽ ഓഹരി നിക്ഷേപം നടത്താനുള്ള പലതരം ആപുകളുണ്ട്. സ്റ്റോക്കിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുണ്ടെന്നു മാത്രമല്ല ഇതൊക്കെ വച്ച് ഓഹരി വിപണിയെ കളിപ്പിക്കാൻ (പ്ളേ) അറിയാം. അങ്ങനെ മാർക്കറ്റിനെ പ്ളേ ചെയ്ത് കാശുണ്ടാക്കുന്നു. ഇതൊന്നുമില്ലാത്തവർ എന്തു ചെയ്യും? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...

    Let's listen to the business special podcast of P Kishore, Senior Correspondent for Malayala Manorama

    Más Menos
    4 m
  • ഇലക്ഷൻ ചാകര കോരാനും മലയാളി
    Jun 26 2024

    ഫോൺ വിളിച്ചയാൾ വേറേതോ ഭാഷയിലാണു സംസാരിക്കുന്നത്. ഹിന്ദിയും ഇംഗ്ലിഷും തെരിയും, അതിലൊന്നിലാണെങ്കിൽ സംസാരം തുടരാമെന്നു പറഞ്ഞു. ഇംഗ്ലിഷിലേക്കു മാറിയപ്പോഴാണ് വേറൊരു തെക്കേ ഇന്ത്യൻ സംസ്ഥാനത്തു നിന്നാണെന്നു മനസ്സിലായത്. ഉടൻ വരാമോ, ഇലക്‌ഷൻ പ്രചാരണത്തിനു ചുക്കാൻ പിടിക്കണം. പോയിനോക്കാമെന്ന് പരസ്യ ഏജൻസിയുടെ മേധാവി കരുതി. ദേ വന്നല്ലോ പിറ്റേന്നു കാലത്തേക്ക് 3 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... ...


    Let's listen to the business special podcast of P Kishore, Senior Correspondent for Malayala Manorama

    Más Menos
    6 m
  • മ്യൂച്വൽ ഫണ്ടിനെപ്പറ്റി മിണ്ടല്ലേ...!
    Jun 12 2024

    പണം നിക്ഷേപിക്കുക, മറന്നു കളയുക... അതാണ് എന്റെ പോളിസി. മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ പിന്നെ മൂന്നു വർഷത്തേക്കെങ്കിലും അങ്ങോട്ട് നോക്കരുത്...എനിക്ക് ബാങ്ക് ഡിപ്പോസിറ്റ് ഇല്ല, വസ്തുവഹകളില്ല...എല്ലാം മ്യൂച്വൽ ഫണ്ടിലാണ്...ഇങ്ങനെ പോയി ഒരു മ്യൂച്വൽ ഫണ്ട് അപ്പോസ്തലന്റെ സുവിശേഷം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
    Let's listen to the business special podcast of P Kishore, Senior Correspondent for Malayala Manorama

    Más Menos
    5 m
  • ഇന്റർനെറ്റ് പോയെങ്കിൽ കാറ്റു പോയപോലെ
    Jun 11 2024

    യൂബർ ടാക്സിക്ക് പണമടയ്ക്കാൻ,ബോറടിമാറ്റാൻ, ഗൂഗിൾ നോക്കി സംശയം മാറ്റാൻ ഇങ്ങനെ എന്തിനും ഏതിനും ഇന്റർനെറ്റ് വേണം. ഇന്റർനെറ്റില്ലാത്ത അവസ്ഥ എന്ത് ഭീകരമാണ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...

    Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama...

    Más Menos
    7 m
  • കാശു വാരാൻ ചായ ചെയിൻ
    May 31 2024

    ടീടൈം, ടീ ടോക്ക്, ടീ ടാഗ്...ഗൾഫ് രാജ്യങ്ങളിലാകെ ഇമ്മാതിരി ടീ വച്ചുള്ള പേരുകളുമായി കുഞ്ഞൻ റസ്റ്ററന്റുകളാണ്. ഭൂരിപക്ഷത്തിന്റേയും നടത്തിപ്പ് മലയാളികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇരിക്കാൻ നാലോ അഞ്ചോ ചെറിയ മേശകൾ, നിൽപ്പൻ അടിക്കാൻ സൈഡിൽ പലകകൾ...ഇത്രയൊക്കേ ഉള്ളു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
    Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

    Más Menos
    4 m
  • ജൻസീ വരുന്നു, വഴി മാറൂ മുൻജൻ
    May 21 2024

    ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം.

    കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...
    Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

    Más Menos
    5 m