• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 25 2024

    പ്രധാന വാർത്തകൾ ഒന്നിലേറെയുണ്ട് ഇന്ന്. ഷിരൂരിൽ അർജുന്റെ ലോറി ​ഗം​ഗാവാലി പുഴയിൽ കണ്ടെത്തിയെന്ന വിവരമുണ്ട്. മലയാള മനോരമ അതാണ് പരമപ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ തീരുമാനമാണ് മാധ്യമം, മാതൃഭൂമി, ദീപിക, കേരളകൗമുദി, മം​ഗളം തുടങ്ങിയ പത്രങ്ങളുടെ ലീഡ്. ദേശാഭിമാനിയൊഴികെ ഏതാണ്ടെല്ലാ പത്രങ്ങളും ഫീസ് കുറയ്ക്കലിനെ തെറ്റുതിരുത്തൽ നടപടിയായിട്ടാണ് എടുത്തിരിക്കുന്നത്.

    മാധ്യമത്തിന്റെ തലക്കെട്ട് തന്നെ അതാണ്- തെറ്റുതിരുത്തൽ. പ്ലാൻ ബി എന്നാണ് മാതൃഭൂമിയുടെ പരിഹാസം. ഒരു കെട്ടിടത്തിന്റെ പ്ലാനിനകത്താണ് മാതൃഭൂമി വാർത്ത വിന്യസിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ, അതായത് ജുവനൈൽ പ്രായത്തിൽ കൊലക്കേസിൽ കുടുങ്ങി വലിയവരെപ്പോലെ ശിക്ഷ അനുഭവിക്കേണ്ടിവന്ന രണ്ട് സഹോദരന്മാരുടെ കഥയുണ്ട് മാതൃഭൂമി ഒന്നാം പേജിൽ. വാർത്തകൾ അങ്ങനെയേറെയുണ്ട്.

    കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    29 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 24 2024

    ബജറ്റ് തന്നെയാണ് ഇന്നത്തെ പ്രധാന വിഭവം. അതുകൊണ്ട് പരമാവധി അലങ്കരിച്ചിട്ടുണ്ട് മുഖപ്പേജുകൾ. കാർട്ടൂണുകളാണ് പായസം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നേട്ടങ്ങൾ അമ്പുകളായി എയ്തുവിടുന്ന നിർമ്മലാ സീതാരാമനാണ് മനോരമയുടെ മുഖചിത്രം. പ്യാരീസ് എന്ന് മേൽക്കുറിപ്പ്-ഒളിമ്പിക്‌സ് പശ്ചാത്തലം. എന്നാൽ എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നാണ് തലക്കെട്ട്. കരിങ്കാളിപ്പാട്ടിനെ ഓർമ്മിപ്പിക്കുന്ന ആർദ്രവും രൗദ്രവുമാണ് മാധ്യമത്തിന്റെ കാർട്ടൂൺ. പിന്തുണക്ക് താങ്ങുവില എന്ന് തലക്കെട്ട്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി-സൗഹൃദവളയം എന്ന് മാതൃഭൂമി. ഒളിംപിക് ഓർമ്മയിൽ കാർട്ടൂൺ- അതിൽ വിജയപീഠത്തിൽ ഒന്നാം സ്ഥാനത്ത് മെഡലുകൾ വാരിയണിഞ്ഞ് നിതീഷും ചന്ദ്രബാബു നായിഡുവും. ആന്ധ്രാബീഹാർ മീൽസ് എന്ന് ദീപിക. രണ്ടിനും ഇടയിൽ തൂക്കമൊപ്പിക്കാൻ തുലാസിന്മേൽ മോദിയെ ഇരുത്തിയ കാർട്ടൂണും. കേരളത്തിന് വട്ടപ്പൂജ്യമെന്ന് കേരളകൗമുദി. കേരളത്തിന് ഓട്ടക്കാലണ എന്ന് ദേശാഭിമാനി, സഖ്യം മുഖ്യമെന്ന് സിറാജ്, നിർമലമല്ല-നിർഗുണം എന്ന് സുപ്രഭാതം. കസേര നിലനിർത്താനുളള കളിയെന്ന് ചന്ദ്രിക. പരിധിവിട്ട് പാദസേവയെന്ന് വീക്ഷണം. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്തത് ജന്മഭൂമിയാണ്- സമഗ്രം ശക്തമെന്ന തലക്കെട്ടും നിർമ്മലമായൊരു ഫോട്ടോയും. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    29 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
    Jul 23 2024

    ഇന്ന് ലീഡ് വാർത്തയായി തെരഞ്ഞെടുക്കപ്പെട്ടവ പലതാണ്. ഉത്തരേന്ത്യയിലെ കാവഡ് യാത്രയുടെ പാതയോരത്തെ ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് അതിലൊന്നാണ്. അർജുന്റെ ലോറി കരയിൽ കാണാത്തതിനാൽ തെരച്ചിൽ തുടരുമെന്നതും പ്രധാനമാണ്. ഇന്നുളളതിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്ന 14കാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടു എന്നതാണ്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    33 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 22 2024

    ദുരന്തഛായയാണിന്ന് പത്രങ്ങളുടെ മുഖത്ത്. സങ്കടകരമായ വാർത്തകളാണ് പ്രധാനസ്ഥാനത്ത്. നിപ്പ ബാധിച്ച പതിനാലുകാരൻ മരിച്ചത്. മണ്ണിടിച്ചിലിൽപ്പെട്ട ലോറിയും ഡ്രൈവർ അർജുനും കരയിൽ ഇല്ലെന്ന് രക്ഷാപ്രവർത്തകർ തറപ്പിച്ച് പറയുന്നത്. ഇനി തിരച്ചിൽ പുഴയിലാണ് എന്ന വിവരം... അതുരണ്ടും മതിയല്ലോ ഒരു നാടിനെ ദുഃഖത്തിലാഴ്ത്താൻ. മറ്റു വാർത്തകളുമുണ്ട്. വിദേശത്ത് നിന്നുളള ഏറ്റവും പ്രധാനപ്പെട്ട വാർത്ത ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതാണ്. പി.എസ്.സിയുടെ കംപ്യൂട്ടർ ശൃംഖലയും സെർവറും ഹാക്ക് ചെയ്ത് ഹാക്കർമാർ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചു എന്ന സംഭ്രമജനകമായ വാർത്തയാണ് മാധ്യമത്തിന്റെ മുഖ്യവാർത്ത.

    കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    33 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 21 2024

    വീണ്ടും വന്ന നിപയാണ് പത്രങ്ങളെ ഇന്ന് പ്രകോപിപിച്ചത് എന്ന് പറയാം. ആ നാലക്ഷരങ്ങളാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും മുഖ്യതലക്കെട്ട്- 'വീണ്ടും നിപ'. മാധ്യമത്തിൽ തലക്കെട്ടിൽ വ്യത്യാസമുണ്ട്. മലപ്പുറത്ത് നിപ എന്നാണ് മനോരമക്കും ദേശാഭിമാനിക്കും നിപ ലീഡുവാർത്തയല്ല. വീടുകൾക്ക് റാങ്കിങ് വരുന്നതാണ് മനോരമയിൽ. മണ്ണിടിച്ചിലിൽപെട്ടുപോയ അ‍ർജുനെ തിരയുന്നതാണ് ദേശാഭിമാനിയിൽ.

    കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    30 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 20 2024

    കംപ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന് സൈബർ സുരക്ഷയൊരുക്കുന്ന സംവിധാനം താളം തെറ്റിയതോടെ ലോകം തകിടംമറിഞ്ഞതാണ് ഇന്നത്തെ പ്രധാനവാർത്ത. തലക്കെട്ട് മത്സരമാണ് പത്രങ്ങൾ തമ്മിൽ. അടിച്ചുപോയി ഗയ്‌സ് -എന്ന് മനോരമ. ചതിച്ചു എന്ന് മാതൃഭൂമി. വിൻഡോസിൽ അടഞ്ഞ് ലോകം എന്ന് മാധ്യമം. കംപ്യൂട്ടർ കൂട്ടമരണം-എന്നാണ് കേരളകൗമുദി. മൈക്രോസോഫ്റ്റിന് ബ്ലുഡെത്ത് എന്ന് ദീപിക. ആന്റിവൈറസ് അറ്റാക്ക്-എന്ന് മംഗളം. ജാലകപ്പൂട്ട് എന്ന് സുപ്രഭാതം. ടെക് സുനാമിയെന്നാണ് സിറാജ്. വിൻഡോസിന് പാളിയെന്ന് ചന്ദ്രിക. വിൻഡോസ് അടഞ്ഞുവെന്ന് വീക്ഷണം. വിൻഡോസ് തുറന്നില്ല, ലോകം സ്തംഭിച്ചു എന്ന് ദേശാഭിമാനി- എല്ലാം ഒന്നാംപേജിൽ വളരെ ഗംഭീരമായി വിന്യസിച്ചിട്ടുണ്ട്. ദേശാഭിമാനിയും മംഗളവുമൊക്കെ മറ്റെല്ലാ പത്രങ്ങളും ലീഡ് വാർത്ത ഇതാണ്. ജന്മഭൂമിക്ക് ഇതൊരു വലിയ വാർത്തയാണെന്ന് തോന്നിയിട്ടില്ല. ഒന്നാം പേജിൽ ഇല്ല, അവസാന പേജിലും ഇല്ല. സർവ്വ സാധാരണമായൊരു സംഭവം പോലെ അകത്തേപേജിലാണ്. കൂടെത്തന്നെ രാജീവ് ചന്ദ്രശേഖരന്റെ ആശ്വാസവുമുണ്ട്-പരിഭ്രാന്തി വേണ്ടാ എന്ന്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    34 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 19 2024

    നീറ്റ് പരീക്ഷാഅട്ടിമറിക്കേസിൽ സുപ്രീംകോടതി കർക്കശമായി ഇടപെട്ടതിന്റെ വിവരങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവം. മാർക്ക് നോക്കി പിടിക്കും എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. പരിശോധന, ഇഴകീറി എന്ന് മനോരമ, മാർക്ക് പുറത്ത് വിടൂ എന്ന് മാധ്യമം. പരീക്ഷാകേന്ദ്രം തിരിച്ച് ഫലം വേണമെന്ന സുപ്രീംകോടതിയുടെ നിർദേശം അങ്ങനെതന്നെ തലക്കെട്ടാക്കി ദീപിക. മാർക്ക് അറിയണം മറയില്ലാതെ എന്ന് മംഗളം. കേരളകൗമുദിക്ക് ഇതല്ല, പ്രധാനവാർത്തയായി തോന്നിയത്-പേമാരികൊണ്ടും അതിന് മുമ്പ് വരൾച്ച കൊണ്ടുമുണ്ടായ കൃഷിനാശമാണ്, 500 കോടി രൂപ. ദേശാഭിമാനിയും പ്രധാന്യം നിശ്ചയിച്ചത് വ്യത്യസ്ഥമായാണ്. കോടതിയിൽ സർക്കാർ ഗവർണറെ മറിച്ചിട്ടതാണ് അവർക്ക് പ്രധാനമായി തോന്നിയത്. കുഫോസിലും കൂപ്പുകുത്തി-സെർച്ച് കമ്മിറ്റിക്ക് സ്റ്റേ.


    എല്ലാപത്രങ്ങളും ഒരേപോലെ, ഏതാണ്ട് ഒരേസ്ഥാനത്ത്, മാസ്സ് ഹെഡ്ഡിന് തൊട്ടുതാഴെ, ലീഡ് വാർത്തക്ക് മുകളിലായി വലിയ പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയുണ്ട്. ഡോ. വല്ല്യത്താന്റെ വിയോഗവാർത്ത- ഇനി ഹൃദയങ്ങളിൽ-എന്ന് മാധ്യമം. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    33 m
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 18 2024

    പലതാണിന്ന് പത്രങ്ങൾക്ക് പ്രധാന വാർത്തകൾ... വയനാട് പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതാണ് മനോരമയുടെ ലീഡ് വാർത്ത. വി.സിക്കും ഉത്തരവാദിത്തമുണ്ട് എന്ന തലക്കെട്ടിൽ മാതൃഭൂമിയുടെ ഒന്നാം പേജിലും ആ വാർത്തയുണ്ട്. കേരളത്തിൽ ഹെെഡ്രജൻ ഉത്പാദനം ആരംഭിക്കുന്നുവെന്നതാണ് മാതൃഭൂമിയുടെ ലീഡ്. യു.പി ബി.ജെ.പിയിലെ തമ്മിലടിയാണ് മാധ്യമത്തിന് ലീഡ്. കർണാടകയിൽ മണ്ണിന്റെ മക്കൾ വാദമെന്ന് കേരളാ കൗമുദിയും ദീപികയും. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി 75 ശതമാനവും കന്നഡികർക്കായി സംവരണം ചെയ്യുന്നുവെന്നാണ് വാർത്ത. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Más Menos
    32 m