Episodes

  • Barbie: Also About Ken
    Sep 9 2023

    അമേരിക്കൻ ഇൻഡിപെൻഡന്റ് സിനിമകളിൽ സജീവമായി അഭിനയിച്ചുകൊണ്ടും, പിന്നീട് ലേഡിബേഡ് , ലിറ്റിൽവിമൺ എന്നീ സിനിമകളുടെ സംവിധായക എന്ന നിലയിലും പ്രശസ്തയായ ഗ്രെറ്റ ഗെർവിഗിന്റെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് സംരംഭമായ സിനിമയാണ് ബാർബി. ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ്‌ ഓഫീസ് വിജയമായി മാറിയ ചിത്രത്തിന്റെ പ്രതിപാദ്യ വിഷയമായ ഫെമിനിസത്തെ കുറിച്ചും, മറ്റു ആശയങ്ങളെ കുറിച്ചും, സിനിമയിലെ കഥാപാത്രങ്ങളെയും അഭിനേതാക്കളേ പറ്റിയും മറ്റും ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു. Panel members:

    Ashwin Dev

    Jithin K Mohan

    Ananthu C V

    Kannan T U

    Show more Show less
    31 mins
  • Renfield: The Boss Sucks
    Aug 25 2023

    ഡ്രാക്കുളയുടെ സേവകൻ ആയ റെൻഫീൽടും ഡ്രാക്കുളയും തമ്മിൽ ഉള്ള ബന്ധം ഒരു മോഡേൺ പ്രൊഫഷണൽ ടോക്സിക് റിലേഷൻഷിപ് എന്ന കണ്ണിലൂടെ കാണുന്ന സിനിമയാണ് റെൻഫീൽഡ്. നിക്കോളാസ് ഹോൾട്ട് , നിക്കോളാസ് കേജ്, ആക്വഫിന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡ്. വളരെ രസകരമായ ഒരു ആശയം ആണെങ്കിലും അതിനെ സിനിമക്ക് എത്രത്തോളം ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നും മറ്റും ഞങ്ങൾ ഈ പോഡ്കാസ്റ്റിൽ ചർച്ച ചെയ്യുന്നു.

    Panel Members:

    Jithin K Mohan

    Ashwin Dev

    Kannan T U

    Show more Show less
    21 mins
  • Alone: Better leave it Alone
    Aug 11 2023

    ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച അലോൺ, കോവിഡ് സമയത്ത് ഒരു ഫ്ലാറ്റിൽ ഒറ്റപെട്ട് ഫോൺ സംഭാഷണങ്ങളിലൂടെയും മറ്റുമായി ചില നിഗൂഢതകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന കാളിദാസന്റെ കഥയാണ് പറയുന്നത്. കഥാപാത്ര രൂപീകരണം, കഥയിലെ വഴിത്തിരുവുകൾ, ടെക്നിക്കൽ വശം എന്ന് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉള്ള വിചിത്രമായ തീരുമാനങ്ങൾ എന്ത്കൊണ്ട് വന്നു എന്നതിനെ പറ്റി ഞങ്ങൾ ചർച്ച ചെയ്യുന്നു.


    Panel members:

    Jithin K Mohan

    Ananthu C V

    Kannan T U

    Safwat Ahsan

    Ashwin Dev

    Show more Show less
    45 mins
  • Nanpakal Nerathu Mayakkam: A Hypnotic Journey Inwards
    Jul 28 2023

    2022ഇലെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്പകൽ നേരത്ത് മയക്കം എന്ന ചിത്രത്തെപ്പറ്റിയാണ് ഇന്നത്തെ എപ്പിസോഡ്. സിനിമയുടെ വ്യത്യസ്തമായ സ്റ്റൈൽ, സംഗീതത്തിന്റെ ഉപയോഗം എന്നിവക്കൊപ്പം അതിലെ പ്രകടനങ്ങൾ, അതിനെ പറ്റി ഉള്ള പല ഇന്റർപ്രേറ്റേഷൻസ് എന്നിവ ഞങ്ങൾ ചർച്ച ചെയ്യുന്നു.

    Panel members:


    Anoop Sethu

    Ashwin Dev

    Safwat Ahsan

    Jithin K Mohan

    Kannan T U

    Sourav Ghosh

    Ananthu C V

    Show more Show less
    36 mins
  • Mission Impossible: Recreating Legacy
    Jul 11 2023

    ബ്രയൻ ഡി പാമയുടെ സംവിധാനത്തിൽ 1996ഇൽ ഇറങ്ങിയ spy film ആയ Mission Impossible എന്ന ചിത്രത്തെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡ്. ഒരു 90s spy ത്രില്ലർ എന്ന രീതിയിൽ നോക്കി കാണുന്നതിന് ഒപ്പം തന്നെ, 1966ഇലെ Mission Impossible TV show വേരുകൾ, അതിൽ നിന്നും എങ്ങനെ ഒരു typical 90s action spy thriller ആയി എന്നതിൽ തുടങ്ങി ഇന്ന് Mission Impossible Franchise എന്നാൽ എവിടെ എത്തി നിക്കുന്നു എന്നും, ആക്ഷൻ സിനിമകൾക്ക് പുതിയ മാനങ്ങൾ നൽകുന്ന രീതിയിലേക്ക് വളരാനുള്ള വിത്തുകൾ എങ്ങനെ ആദ്യ സിനിമയിലൂടെ തന്നെ തുടങ്ങി വെച്ചു എന്നുമെല്ലാം ഞങ്ങൾ ചർച്ച ചെയ്യുന്നു.

    Panel Members:


    Jithin K Mohan

    Ananthu C V

    Safwat Ahsan

    Kannan T U

    Show more Show less
    30 mins
  • Raiders of the Lost Ark: A Genre-defining Adventure
    Jun 28 2023

    Indiana Jones ഫ്രാൻഞ്ചൈസിലെ പുതിയ ചിത്രമായ Dial of Destiny ഇറങ്ങുന്നതിനോടനുബന്ധിച്ച്, ഫ്രാൻഞ്ചൈസിലെ ആദ്യ സിനിമയായ, action-adventure സിനിമ വിഭാഗത്തിന് പുതിയ മാനങ്ങൾ നൽകിയ സിനിമയായ Raider of Lost Arkനെ കുറിച്ചാണ് ഈ എപിസോഡിൽ സംസാരിക്കുന്നത്. ജോർജ് ലൂക്കസിൻ്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രത്തിന് സ്പീൽബർഗ് നൽകിയ ചലച്ചിത്രാവിഷ്ക്കാരത്തിന് ഹോളിവുഡ് ചരിത്രത്തിലെ B സിനിമകളുടെ സ്വാധീനം, സാങ്കേതികപരമായും കലാപരമായും ഉള്ള കാലികപ്രസക്തത്തി, വിനോദസിനിമയിൽ ഈ ചിത്രം ചെലുത്തിയ സ്വാധീനം എന്നിവ ഈ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുന്നു.


    Panel Members:


    Safwat Ahsan

    Ananthu C V

    Jithin K Mohan

    Kannan T U

    Ashwin Dev

    Show more Show less
    58 mins
  • Neelavelicham: A Modern Retelling
    Jun 16 2023

    മലയാളത്തിലെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയത്തിന്റെ പുനരാവിഷ്ക്കാരമാണ് ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചം. കാസ്റ്റിംഗ്, ഒറിജിനലിൽ നിന്നുള്ള വ്യത്യാസങ്ങൾ തുടങ്ങി 60 കൊല്ലത്തിനു ശേഷം പുനരാവിഷ്‌ക്കരിക്കപ്പെടുമ്പോൾ, ഇന്നത്തെ കാലത്തേക്ക് വേണ്ടി സ്വന്തമായി ചിത്രത്തിനുണ്ടാവേണ്ട വ്യക്തിത്വത്തെ പറ്റിയും അത് തോന്നിക്കുവാൻ വേണ്ട സവിശേഷതകളെ പറ്റിയുമെല്ലാം ഇന്നത്തെ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.

    Panel members:

    Jithin K Mohan

    Ashwin Dev

    Kannan T U

    Safwat Ahsan

    Show more Show less
    35 mins
  • Arapatta Kettiya Gramathil: Reflections of Hypocrisy
    Jun 2 2023

    കണ്ട് പരിചയിച്ച ഗ്രാമീണ നന്മകളുടെ സ്ഥിരം കാഴ്ചകൾക്ക് പകരം സാമൂഹ്യ, സാമുദായിക സംഘർഷങ്ങളുടെ വേറിട്ട കാഴ്ചകളിലേക്കുള്ള പദ്മാരജൻ്റെ എത്തിനോട്ടമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ. പട്ടണത്തിൽ നിന്നും ലൈംഗിക സുഖം തേടി ഗ്രാമത്തിലുള്ള വേശ്യാലയത്തിലേക്ക് വരുന്ന ഒരു കൂട്ടം യുവാക്കളെയാണ് സിനിമ പിന്തുടരുന്നത്. 80കളിലെ സാമൂഹ്യാവസ്ഥകളും സിനിമകളും, സിനിമകളിലെ സ്‌ത്രീ ചിത്രീകരണം, കഥാപാത്ര നിർമ്മിതികൾ, സിനിമയിലെ ലൈംഗിക റെപ്രസെൻ്റേഷൻ തുടങ്ങി ഈ സിനിമയെ കുറിച്ചുള്ള ഒരു സമഗ്ര ചർച്ചയാണ് ഈ എപിസോടിൽ.


    Panel Members:

    Safwat Ahsan

    Jithin K Mohan

    Kannan T U

    Ananthu C V


    Show more Show less
    24 mins